Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാറുകാരിയുടെ വിവാഹം: പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ

പതിനാറുകാരിയുടെ വിവാഹം: പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, വ്യാഴം, 13 ജനുവരി 2022 (17:10 IST)
ആലപ്പുഴ: പതിനാറുകാരിയായ മകളുടെ വിവാഹം നടത്തിച്ചതിൽ കുട്ടിയുടെ പിതാവിനെയും വരന്റെ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ യുവാവിനാണ്‌ പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുത്തത്.

ആലപ്പുഴയിലെ പൂച്ചാക്കലിലാണ് സംഭവം നടന്നത്. ഒരു മാസം മുമ്പായിരുന്നു പ്ലസ് വൺ വിദ്യാർത്ഥിനിയെ വിവാഹം ചെയ്തു നൽകിയത്. വിവരം അറിഞ്ഞ ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രവർത്തകരാണ് പൂച്ചാക്കൽ പോലീസിൽ വിവരം അറിയിച്ചത്.

പാണാവള്ളിയിൽ നിന്നാണ് പെൺകുട്ടിയുടെ പിതാവിനെയും തമിഴ്‌നാട്ടിൽ നിന്ന് വരന്റെ മാതാവിനെയും അറസ്റ്റ് ചെയ്തത്. വരനെയും വധുവിനെയും ഇതുവരെ കണ്ടെത്തിയില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമിക്രോണ്‍ സാഹചര്യത്തില്‍ ഏറ്റവും പ്രായോഗികമായ ഗൃഹ പരിചരണത്തിന് ഏറെ പ്രധാനമെന്ന് ആരോഗ്യമന്ത്രി