Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ചിങ്ങം ഒന്ന്: മലയാളികളുടെ പ്രിയപ്പെട്ട കര്‍ഷകദിനം

ഇന്ന് ചിങ്ങം ഒന്ന്: മലയാളികളുടെ പ്രിയപ്പെട്ട കര്‍ഷകദിനം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 17 ഓഗസ്റ്റ് 2022 (08:11 IST)
ചിങ്ങം ഒന്ന് കേരളം കര്‍ഷകദിനമായി ആചരിക്കുന്നു. ഓണം മലയാളിയുടെ വിളവെടുപ്പ് ഉത്സവമാണ്.ഈതു മുന്‍ നിര്‍ത്തിയാണ് ചിങ്ങം ഒന്ന് വയലേലകളിലും തൊടികളിലും തോട്ടങ്ങളിലും പണിയെടുക്കുന്ന കര്‍ഷകന്റെ ദിനമായി ആചരിക്കുന്നത്.
 
എന്നാല്‍ ഇന്ന് ഒരു പിടി ചോറിന് കേരളീയന് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. കൃഷി പൊതുവേയും നെല്‍ക്കൃഷി പ്രത്യേകിച്ചും ലാഭകരമായ ഒന്നല്ലാതായി മാറിയിരിക്കുന്നു. എന്ന് മാത്രമല്ല, ജീവനോപാധിയായി കരുതാന്‍ വയ്യാത്ത അവസ്ഥയിലായി കഴിഞ്ഞിരിക്കുന്നു.
 
കേരളത്തിലെ ഫലപൂയിഷ്ടമായ കൃഷിയിടങ്ങളില്‍ നിന്ന് എങ്ങനെ നല്ല വിളവുണ്ടാക്കിയെടുക്കാം, ഉല്‍പ്പാദനം കൂട്ടിയും കര്‍ഷകന്റെ ജീവിതം മെച്ചപ്പെടുത്തിയും കയറ്റുമതി ചെയ്തും എങ്ങനെ സമൃദ്ധിയുണ്ടാക്കാം എന്ന നിലയ്ക്കാണ് കര്‍ഷകദിന ചിന്തകള്‍ പോകേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്