Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ല; സുരേഷ് കുറുപ്പിനെതിരെ ചിന്ത ജെറോം

സുരേഷ് കുറുപ്പ് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ എഴുതിയതെന്ന് അറിയില്ലെന്ന് ചിന്ത പറഞ്ഞു.

CPM

നിഹാരിക കെ.എസ്

, ഞായര്‍, 27 ജൂലൈ 2025 (18:26 IST)
തിരുവനന്തപുരം: ആലപ്പുഴ സമ്മേളനത്തിൽ വി എസ് അച്യുതാന്ദന് ക്യാപിറ്റൽ പണിഷ്‌മെന്റ് കൊടുക്കണമെന്ന് വനിതാ യുവ നേതാവ് പറഞ്ഞിരുന്നുവെന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പിന്റെ വാദം തള്ളി ചിന്ത ജെറോം. സുരേഷ് കുറുപ്പ് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ എഴുതിയതെന്ന് അറിയില്ലെന്ന് ചിന്ത പറഞ്ഞു. 
 
ആലപ്പുഴ സമ്മേളനം തന്റെ ആദ്യസമ്മേളനമാണ്. ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ലെന്നും ചിന്ത ജെറോം പറഞ്ഞു. ഇല്ലാത്തൊരു വാക്ക് ആരും കേട്ടിട്ടില്ല. പാർട്ടിക്ക് പിന്തുണ കൂടി വരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു കുപ്രചരണം എന്നും ചിന്ത ജെറോം പറഞ്ഞു.
 
എന്തുകൊണ്ടാണ് സുരേഷ് കുറുപ്പ് അത്തരമൊരു പരാമർശം നടത്തിയതെന്ന് അറിയില്ലെന്ന് ഡി കെ മുരളി എംഎൽഎയും പറഞ്ഞു. പാർട്ടി സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുത്തയാളാണ്. അത്തരമൊരു പരാമർശം സമ്മേളനത്തിൽ ഉണ്ടായിട്ടില്ലെന്ന് ഡി കെ മുരളിയും പ്രതികരിച്ചു. സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
 
താനും ആലപ്പുഴ സമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്നും ഒരു വനിതാ നേതാവും ഇങ്ങനെ ചർച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു വി ശിവൻകുട്ടി പറഞ്ഞത്. സമ്മേളനത്തിൽ പങ്കെടുത്തയാളാണ് താനെന്നും അത്തരം പരാമർശം എവിടെയും കേട്ടിട്ടില്ലെന്നും എം സ്വരാജിനെ കരിവാരി തേക്കാനുളള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇന്ത്യയെക്കുറിച്ച് ഇതുപറയാൻ എനിക്ക് മടിയില്ല'; അമേരിക്കക്കാരിയുടെ വീഡിയോയിൽ കമന്റുകളുടെ പെരുമഴ