Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിസ്ത്യൻ സ്ഥാപനങ്ങളെ തെരെഞ്ഞുപിടിച്ച് ആക്രമിക്കുന്നു, ശ്രദ്ധ 12 പേപ്പറുകളിൽ തോറ്റിരുന്നു: കാഞ്ഞിരപ്പള്ളി രൂപത

ക്രിസ്ത്യൻ സ്ഥാപനങ്ങളെ തെരെഞ്ഞുപിടിച്ച് ആക്രമിക്കുന്നു, ശ്രദ്ധ 12 പേപ്പറുകളിൽ തോറ്റിരുന്നു: കാഞ്ഞിരപ്പള്ളി രൂപത
, ചൊവ്വ, 6 ജൂണ്‍ 2023 (21:03 IST)
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനിയറിങ് കോളേജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തില്‍ പ്രതികരണവുമായി സീറോ മലബാര്‍ സഭ കാഞ്ഞിരപ്പള്ളി രൂപത. സമരം ചില തത്പര കക്ഷികള്‍ ആസൂത്രണം ചെയ്തതാണെന്ന് വികാരി ജനറല്‍ ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ തിരെഞ്ഞുപിടിച്ച് ആക്രമണം നടക്കുന്നുവെന്നും ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
 
ശ്രദ്ധ വീട്ടില്‍ നിന്നും വന്നതിന് തൊട്ടടുത്ത ദിവസമാണ് മരിച്ചത്. ഒന്നാം തീയ്യതി റിസള്‍ട്ട് വന്നപ്പോള്‍ 16 പേപ്പറുകള്‍ ഉള്ളതില്‍ 12 എണ്ണത്തിലും ശ്രദ്ധ പരാജയപ്പെട്ടിരുന്നുവെന്നും വികാരി ജനറല്‍ പറയുന്നു. അതേസമയം ശ്രദ്ധയുടെ ആത്മഹത്യ അന്വേഷിക്കാന്‍ സാങ്കേതിക സര്‍വകലാശാല രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സംഘം നാളെ കോളേജിലെത്തി തെളിവെടുപ്പ് നടത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് വരുന്നു; സ്ഥാനം നേടിയത് സംസ്ഥാനത്തെ 1600 ഹോട്ടലുകള്‍