Select Your Language

Notifications

webdunia
webdunia
webdunia
webdunia

താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിയുടെ പോക്കറ്റില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു

താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിയുടെ പോക്കറ്റില്‍ നിന്ന്  മയക്കുമരുന്ന് കണ്ടെടുത്തു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 9 ജനുവരി 2025 (15:03 IST)
താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ പോക്കറ്റില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശികളായ ഇര്‍ഷാദ്, ഫാഫീസ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ ചുരം ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
 
രണ്ടാം വളവില്‍ വച്ച് ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് യുവാക്കളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഇര്‍ഷാദ് എന്ന വിദ്യാര്‍ഥിയുടെ പോക്കറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തത്. 
 
സംഭവത്തില്‍ താമരശ്ശേരി പോലീസ് കേസെടുത്തു. മയക്കുമരുന്ന് ഉപയോഗിച്ചതാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണസംഖ്യ അഞ്ചായി; ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ കത്തി നശിച്ചു