Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രിയപ്പെട്ട റോസമ്മച്ചേട്ടത്തി അറിയുവാൻ..';സിസ്റ്റർ ലൂസിയെ മഠത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകണമെന്ന് കുടുംബത്തിന് സഭയുടെ കത്ത്; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സിസ്റ്റർ

എന്നാൽ മഠത്തിൽ നിന്ന് തന്നെ ഇറക്കിവിടാനുള്ള സന്യാസി സമൂഹത്തിന്റെ തീരുമാനം നിയമപരമായി നടപ്പാക്കാനാവുന്നതല്ലെന്ന് സിസ്റ്റർ ലൂസി പറഞ്ഞു.

'പ്രിയപ്പെട്ട റോസമ്മച്ചേട്ടത്തി അറിയുവാൻ..';സിസ്റ്റർ ലൂസിയെ മഠത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകണമെന്ന് കുടുംബത്തിന് സഭയുടെ കത്ത്; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സിസ്റ്റർ
, ശനി, 17 ഓഗസ്റ്റ് 2019 (11:56 IST)
സിസ്റ്റര്‍ ലൂസി കളപ്പുരയോട് ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് കര്‍ശന നിലപാടെടുത്ത് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം. ഇതുമായി ബന്ധപ്പെട്ട് മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് സഭ കത്തയച്ചു. മാത്രമല്ല, ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും സഭ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
എന്നാൽ മഠത്തിൽ നിന്ന് തന്നെ ഇറക്കിവിടാനുള്ള സന്യാസി സമൂഹത്തിന്റെ തീരുമാനം നിയമപരമായി നടപ്പാക്കാനാവുന്നതല്ലെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. സഭയിൽ നിന്ന് തന്നെ പുറത്താക്കിയ തീരുമാനത്തിൽ അപ്പീൽ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ലൂസി പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസിൽ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്‍റെ പേരിലാണ് ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയത്.
 
കഴിഞ്ഞ മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. സഭയുടെ കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു വിശദീകരണം. ഒന്നിലധികം തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു.
 
നിലവിലെ കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഒരു കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരയ്‍ക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഖാവ് ഓമനക്കുട്ടനോട് മാപ്പു ചോദിച്ച് സര്‍ക്കാര്‍; ക്യാമ്പിലേക്ക് കൊണ്ടു വന്ന സാധനങ്ങൾക്കുള്ള ഓട്ടോ ചാർജ് കൊടുക്കാൻ പിരിച്ചത് വെറും 70 രൂപ, നടപടിയെടുക്കില്ല