Webdunia - Bharat's app for daily news and videos

Install App

മഞ്ജുവുമായുള്ള ബന്ധം തുണച്ചില്ല; പ്രസിഡന്റ് സ്ഥാനം മോഹന്‍‌ലാല്‍ ഉപേക്ഷിക്കുമോ! ?

മഞ്ജുവുമായുള്ള ബന്ധം തുണച്ചില്ല; പ്രസിഡന്റ് സ്ഥാനം മോഹന്‍‌ലാല്‍ ഉപേക്ഷിക്കുമോ! ?

Webdunia
ബുധന്‍, 27 ജൂണ്‍ 2018 (17:20 IST)
മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ അമ്മയില്‍ നിന്നും നാല് നടിമാര്‍ രാജിവച്ചതോടെ സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ കടുത്ത സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്. താരങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കാനായി മനസില്ലാ മനസോടെ പദവി ഏറ്റെടുത്ത ലാ‍ലിനുമേല്‍‍ സ്ഥാനമൊഴിയാനുള്ള കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന.  

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തോടെ രൂപീകരിക്കപ്പെട്ട ഡബ്യുസിസിയെ ഒപ്പം നിര്‍ത്തുകയെന്ന പ്രധാന കടമയായിരുന്നു പുതിയ പ്രസിഡന്റായ മോഹന്‍‌ലാലിനുണ്ടായിരുന്നത്. ഡബ്യുസിസിയിലെ താരങ്ങളുമായി അടുപ്പം പുലര്‍ത്തുന്ന മഞ്ജു വാര്യരുമായി അടുത്ത ബന്ധമുള്ള മോഹന്‍‌ലാലിന് എല്ലാവരെയും ഒന്നിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു സ്ഥാനമൊഴിഞ്ഞ മുന്‍ നേതൃത്വത്തിന്റെ നിഗമനം. എന്നാല്‍, നാല് നടിമാരും സംഘടനയെ ഞെട്ടിച്ചു.

നടിമാരുടെ രാജി സംബന്ധിച്ച വിവാദങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യത മോഹന്‍‌ലാലിനുണ്ട്. പ്രതികരിക്കാനില്ലെ പറയുമ്പോള്‍ പോലും നയം വ്യക്തമാക്കേണ്ട സാഹചര്യം ‘അമ്മ’യ്‌ക്ക് മുമ്പിലുണ്ട്. സംഘടനയില്‍ നിന്നും പുറത്തുപോയ നടിമാര്‍ ആരോപിക്കുന്ന കാര്യങ്ങള്‍ നിസാരമായി കണ്ട് തള്ളിക്കളയുന്നത് തിരിച്ചടിയാകുമെന്ന നിഗമനവും നേതൃത്വത്തിനുണ്ട്.

നടി അക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതോടെ ഡബ്യുസിസി പ്രതിഷേധം അറിയിക്കുകയും തുടര്‍ന്ന് നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവയ്‌ക്കുകയും ചെയ്‌തത് തിരിച്ചടിയായത്  മോഹന്‍‌ലാലിന് മാത്രമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments