സി കെ വിനീതിനും ചിത്രയ്ക്കും താങ്ങായി സംസ്ഥാന സര്‍ക്കാര്‍; വിനീതിന് സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമനം, ചിത്രയ്ക്ക് പ്രതിമാസം 25,000 രൂപയുടെ സാമ്പത്തിക സഹായം
വിനീതിന് സര്‍ക്കാര്‍ ജോലി; ചിത്രയ്ക്ക് ധനസഹായം
ഫുട്‌ബോള്‍ താരം സി കെ.വിനീതിന് ജോലി നൽകാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി വിനീതിനെ നിയമിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ട സാഹചര്യത്തിലാണ് പുതിയ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതോടൊപ്പം പി യു ചിത്രക്ക് ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പരിശിലനത്തിന് പ്രതിമാസം പതിനായിരം രൂപ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ചിത്രക്ക് പ്രതിദിനം സപെഷ്യല്‍ അലവന്‍സായി അഞ്ഞൂറ് രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ കായിക താരങ്ങള്‍ക്കുള്ള എല്‍ഐസി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ ധനസഹായം നല്‍കുക.