Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഏകാധിപത്യം, പിടിപ്പുകേട്', കെ സുരേന്ദ്രനെതിരെ ബിജെപിയിൽ പടയൊരുക്കം

'ഏകാധിപത്യം, പിടിപ്പുകേട്', കെ സുരേന്ദ്രനെതിരെ ബിജെപിയിൽ പടയൊരുക്കം
, വെള്ളി, 18 ഡിസം‌ബര്‍ 2020 (09:19 IST)
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും കെ സുരേന്ദ്രനെ മാറ്റണം എന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ. സംസ്ഥാനത്ത് അനുകൂല സാഹചര്യം ഉണ്ടായിട്ടും ബിജെപിയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനാവാത്തത് സംസ്ഥാന അധ്യക്ഷന്റെ ഏകാധിപത്യ നടപടികളും പിടിപ്പുകേടുംകൊണ്ടാണ് എന്നാണ് സംസ്ഥാന നേതാക്കൾ കത്തിൽ ആരോപിച്ചിരിയ്ക്കുന്നത്. 
 
8000 സീറ്റുകളും 194 പഞ്ചായത്തുകളും, 24 നഗര സഭകളും, തിരുവനന്തപുരം തൃശൂർ കോർപ്പറേഷനുകളും വിജയിയ്ക്കും എന്നായിരുന്നു സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് ഉറപ്പ് നൽകിയത്. എന്നാൽ കോർക്കമ്മറ്റിയോ, തെരഞ്ഞെടുപ്പ് കമ്മറ്റിയോ ചേരാതെയും, പ്രകടന പത്രിക പോലുമില്ലാതെയുമാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്ത് ബിജെപിയുടെ മോശം പ്രകടനത്തിന്റെ ധാർമ്മിക ഉത്തരവാദിർത്തം ഏറ്റെടുത്ത് കെ സുരേന്ദ്രൻ രാജിവയ്ക്കണം എന്ന് നേതാക്കൾ കത്തിൽ ആവശ്യപ്പെടുന്നു. ഈ സ്ഥിതി തുടർന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടു നേരിടും എന്നും കത്തിൽ മുന്നരിയിപ്പ് നൽകുന്നുണ്ട്. കെ സുരേന്ദ്രനെ സ്ഥാനത്തുനിന്നും മാറ്റി എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാൻ സാധിയ്ക്കുന്ന അധ്യക്ഷനെ നിയമിയ്ക്കണം എന്നാണ് കത്തിലെ ആവശ്യം.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഏപ്രിൽ വരെ തുടർന്നേയ്ക്കും