തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗമായ തമ്പാന്നൂരിലുടെ ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട്ടിലെ പ്ലാസ്റ്റിക മാലിന്യം നീക്കം ചെയ്യാനിറങ്ങിയ തൊഴിലാളിയെ ഇനിയും കണ്ടെത്താനായില്ല . മാരായമുട്ടം മലഞ്ചെരുവ് വീട്ടില്‍ നേശമണി-മേരി ദമ്പതികളുടെ മകന്‍ എന്‍. ജോയി (45) യെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് തമ്പാനൂര്‍ ബസ്സ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് മെയിന്‍ റോഡ് മുറിച്ചു കടന്ന് തിരുവനന്തപുരം സെന്‍ട്രല്‍ റയിവേ സ്റ്റേഷനിലെ ട്രാക്കുകള്‍ക്ക് അടിയിലുടെ ഒഴുകി കിഴക്കേ കോട്ടയിലൂടെ പോകുന്ന ആ മയിഴഞ്ചാന്‍ തോട്ടില്‍ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ തൊഴിലാളിയായ ജോയി ഇറങ്ങിയത്. റെയില്‍വേയുടെ കരാറുകാരനാണ് ഇയാളെ ശുചീകരണത്തിനായി നിയോഗിച്ചത്.
റയില്‍വേ പാര്‍സല്‍ ഓഫീസിനോട് ചേര്‍നുള്ള തോട്ടിന്റെ ഭാഗത്ത് ആഴമേറെയുണ്ടെന്നാണ് അഭിപ്രായം. രാവിലെ പവര്‍ഹൗസ് റോഡ് ഭാഗം വൃത്തിയാക്കിയ ശേഷമായിരുന്നു. തൊഴിലാളികള്‍ ഇവിടേക്ക് എത്തിയത്. പിന്നീട് ഭക്ഷണം കഴിഞ്ഞു മറ്റു അന്യസംസ്ഥാന തൊഴിലാളികള്‍ വരുന്നതേ ഉണ്ടായിരുന്നുള്ളു. ഈ സമയം പ്ലാസ്റ്റിക് മാലിന്യം ചാക്കില്‍ വാരിക്കൂട്ടായി ജോയി ഇറങ്ങിക്കഴിഞ്ഞിന്ദന്നു. പക്ഷെ കനത്ത മഴ പെയ്തതോടെ ഉണ്ടായ വെള്ളപ്പാച്ചിലില്‍ ജോയിയെ കാണാതാവുകയായിരുന്നു.
തുടര്‍ന്ന് നഗരസഭാ ജീവനക്കാര്‍, പോലീസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങളും തിരച്ചില്‍ നടത്തിയെങ്കിലും ഫലുണ്ടായില്ല പിന്നീട് ജെന്റോബോട്ടിക് കമ്പനിവക റോബോട്ടായ ബട്ടിക്കൂട്ട് ഉപയോഗിച്ചു കനാലിനടിയിലും തിരിച്ചില്‍ നടത്തിയെങ്കിലും ജോയിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെയും കനാലിലെ മാന്‍ഹോളുകളിലും തിരച്ചില്‍ തുടരുകയാണ്.