Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിക്ക് ആഭ്യന്തരവും ഐടിയും ന്യൂനപക്ഷ ക്ഷേമവും ഉൾപ്പടെ ഇരുപതോളം വകുപ്പുകൾ, വിജ്ഞാപനം പുറത്ത്

പിണറായി വിജയൻ
, വെള്ളി, 21 മെയ് 2021 (12:55 IST)
ആഭ്യന്തരവും ഐടിയും കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുക പതിനഞ്ചോളം വകുപ്പുകൾ. കഴിഞ്ഞ സർക്കാരിന്റെ കീഴിൽ കെടി ജലീൽ കൈകാര്യം ചെയ്‌തിരുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പും ഇതിൽ ഉൾപ്പെടുന്നു.വകുപ്പുകള്‍ നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാപനം വ്യാഴാഴ്ച രാത്രിയാണ് ഇറങ്ങിയത്. വീണാ ജോർജ് ആരോഗ്യം കൂടാതെ കുടുംബ ക്ഷേമം, വനിതാ ശിശു ക്ഷേമം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും.
 
പൊതുഭരണം, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി, ആസൂത്രണം, മലിനീകരണ നിയന്ത്രണം,വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, സൈനിക ക്ഷേമം, അന്തര്‍ നദീജല, ഇന്‍ലന്റ് നാവിഗേഷന്‍, നോര്‍ക്ക,ശാസ്ത്ര സ്ഥാപനങ്ങള്‍, ഐടി, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍ തുടങ്ങി ഇരുപതോളം വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറുദിവസത്തെ വ്യത്യാസത്തില്‍ പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും കൊവിഡ് ബാധിച്ച് മരിച്ചു