Publish Date: Thu, 20 May 2021 (15:42 IST)
Updated Date: Thu, 20 May 2021 (15:44 IST)
പതിനഞ്ചാം നിയമസഭയിലേക്കുള്ള എംഎൽഎമാരുടെ സത്യപ്രതിജ്ഞ മെയ് 24ന് നടക്കും. എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്‌ക്ക് അധ്യക്ഷത വഹിക്കേണ്ട പ്രോടേം സ്പീക്കറെ ഇന്നത്തെ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലായിരിക്കും തീരുമാനിക്കുക.
പ്രോടേം സ്പീക്കറുടെ നേതൃത്ത്വത്തിൽ മെയ് 24ന് ആയിരിക്കും എംഎൽഎമാരുടെ സത്യപ്രതിജ്ഞ.സ്പീക്കർ സ്ഥാനാർഥിയായി ആദ്യം തന്നെ തിരെഞ്ഞെടുക്കപ്പെട്ട എബി രാജേഷിന്റെ സത്യപ്രതിജ്ഞ മെയ് 25നായിരിക്കും നടക്കുക.