Publish Date: Sat, 07 Feb 2026 (16:22 IST)
Updated Date: Sat, 07 Feb 2026 (16:24 IST)
ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് മധ്യമേഖല 'വികാസ മുന്നേറ്റ ജാഥ' ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 'ശബരിമലയിലേക്ക് പോറ്റിയെ കൊണ്ടുവന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നാണ് പ്രചരണം എന്നാല്‍ 2004 ല്‍ പോറ്റി വന്നു. അന്നത്തെ ദേവസ്വം മന്ത്രി ഇന്നത്തെ കോണ്‍ഗ്രസിന്റെ ഉന്നത പദവിയിലുള്ള അഖിലേന്ത്യാ നേതാവായിരുന്നു.
അന്നുമുതല്‍ പോറ്റിക്ക് എല്ലാത്തരം കളികളും കളിക്കാന്‍ അവസരം ലഭിച്ചുവരികയാണ്. ഇതെല്ലാം ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാന്‍ പ്രതിപക്ഷം നിയമസഭയിലെ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്? അത് വളരെ സുരക്ഷിതമായ സ്ഥലത്താണ്. പല നേതാക്കള്‍ക്കും പ്രവേശിക്കാന്‍ പോലും കഴിയില്ല. പോറ്റി അവിടെയാണ് പ്രവേശിച്ചത്. സ്വര്‍ണ്ണം മോഷ്ടിച്ച് സ്വര്‍ണ്ണം വാങ്ങിയവര്‍ സോണിയയുടെ അടുത്തെത്തി. പോറ്റിക്ക് കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്? ആ ബന്ധം എന്താണെന്ന് ആര്‍ക്കറിയാം?' മുഖ്യമന്ത്രി ചോദിച്ചു.