Publish Date: Tue, 27 Oct 2020 (08:43 IST)
Updated Date: Tue, 27 Oct 2020 (08:45 IST)
വാളയാറില്‍ മരണപ്പെട്ട കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭ്യമാകണം എന്ന ഉറച്ച തീരുമാനമാണ് സര്‍ക്കാരിനും ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അവര്‍ക്കൊപ്പം തന്നെയാണ് നമ്മളെല്ലാം ഉള്ളത്. ഒരു വര്‍ഷം മുമ്പ് വന്നു കാണുമ്പോഴും അവരോട് ഇക്കാര്യം പറഞ്ഞിരുന്നു. അവരോട് സംസാരിച്ച കാര്യങ്ങള്‍ പാലിക്കാന്‍ തന്നെയാണ് ഈ കാലയളവില്‍ ശ്രമിച്ചത്.
കേസില്‍ പ്രതികളായവരെ വെറുതെ വിട്ടതിനെതിരായ നിയമ പോരാട്ടമാണ് പ്രധാനം. അതിന് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്തത്. പ്രതികളെ സെഷന്‍സ് കോടതി വിട്ടയച്ചതിനെതിരെ 2019 ല്‍ തന്നെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അതോടൊപ്പം മരണപ്പെട്ട കുട്ടികളുടെ അമ്മഫയല്‍ ചെയ്ത അപ്പീലുകളും ഹൈക്കോടതിയില്‍ നിലവിലുണ്ട്. വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ട പ്രകാരമാണ്. സര്‍ക്കാരിന്റെ ആവശ്യത്തിന്റെ ഗൗരവം മനസിലാക്കിയായിരുന്നു ഹൈക്കോടതി അപൂര്‍വ്വമായ ഇത്തരം ഒരു ഇടപെടല്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.