‘മാറി നിൽക്ക്’; മാധ്യമ പ്രവര്‍ത്തകരോട് വീണ്ടും രോഷാകുലനായി മുഖ്യമന്ത്രി
‘മാറി നിൽക്ക്’; മാധ്യമ പ്രവര്‍ത്തകരോട് രോഷാകുലനായി മുഖ്യമന്ത്രി
കൊച്ചില്‍ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് സിപിഎം–സിപിഐ തർക്കത്തെക്കുറിച്ച് പ്രതികരണം തേടിയ മാധ്യമ പ്രവത്തകരോട് രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ പ്രവര്‍ത്തകരോട് ‘മാറി നില്‍ക്ക് ’എന്ന് പറഞ്ഞു കൊണ്ടാണ് മന്ത്രി പ്രതികരിച്ചത്.
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ടുണ്ടായ സിപിഎം-സിപിഐ തർക്കം, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളിലൂടെ ശക്തിയേറിയിരുന്നു. അത് കൂടാതെ ഇരുപാർട്ടികളും മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെയും ആരോപണ പ്രത്യാരോപണങ്ങളും ന്യായീകരണവുമായി രംഗത്തെത്തിയിരുന്നു.
സെക്രട്ടേറിയറ്റ് യോഗത്തിന്റെ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും പൊലീസിന്റെയും വലിയ നിരയുണ്ടായിരുന്നു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ തയാറാകാതിരുന്ന മുഖ്യമന്ത്രി കയർത്തു സംസാരിക്കുകയായിരുന്നു.