തലസ്ഥാനത്ത് വന്‍ പൂവാലവേട്ട; പിടിയിലായത് 200 പേര്‍
തലസ്ഥാനത്ത് വന്‍ പൂവാലവേട്ട; സ്ത്രീകളെ ശല്യം ചെയ്ത 200 പേര്‍ പിടിയില്‍
ഏത് വിഷയവും ചര്‍ച്ച ചെയുന്നവരാണ് സോഷ്യല്‍ മീഡിയ. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് തലസ്ഥാനത്ത് സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യം ചെയ്ത ഇരുനൂറോളം പേര്‍ പിടിയിലായതാണ്. എന്ന പേരില്‍ സിറ്റി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
സ്‌കൂള്‍, കോളേജ്, ബസ് സ്റ്റാന്‍ഡ്, ആശുപത്രി പരിസരം എന്നിവിടങ്ങളില്‍ വിദ്യാര്‍ഥിനികളെയും സത്രീകളെയും കമന്റടിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തവരാണ് കുടുങ്ങിയത്. ഇവരില്‍ 80 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 120 പേര്‍ക്കെതിരെ പെറ്റിക്കേസെടുത്തു. സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം ഡിസിപി ജി. ജയ്‌ദേവിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ റോമിയോ പരിശോധന നടത്തിയത്.