Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേന്ദ്രനല്ല പിണറായി വിജയന്‍, സുരേന്ദ്രന് സമനില തെറ്റി: മുഖ്യമന്ത്രി

സുരേന്ദ്രനല്ല പിണറായി വിജയന്‍, സുരേന്ദ്രന് സമനില തെറ്റി: മുഖ്യമന്ത്രി

സുബിന്‍ ജോഷി

തിരുവനന്തപുരം , ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (19:18 IST)
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സമനില തെറ്റിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനമില്ലാതെ, അപവാദപ്രചരണം നടത്തുകയാണ് സുരേന്ദ്രനെന്നും ഇങ്ങനെ മാനസികനില തെറ്റിയ ഒരാളെ തങ്ങളുടെ പ്രസിഡന്‍റ് സ്ഥാനത്ത്‌ ഇരുത്തണമോ എന്ന് ബി ജെ പിയാണ് ആലോചിക്കേണ്ടതെന്നും പിണറായി പറഞ്ഞു.
 
മുഖ്യമന്ത്രിയും കുടുംബവും അഴിമതിക്കാരാണെന്നാണ് സുരേന്ദ്രന്‍ അപവാദം പ്രചരിപ്പിക്കുന്നത്. സുരേന്ദ്രനല്ല പിണറായി വിജയന്‍. പ്രത്യേക മാനസികാവസ്ഥയില്‍ എന്തും വിളിച്ചുപറയുകയാണ്. അങ്ങനെ വിളിച്ചുപറയുന്ന ഒരാള്‍ക്ക് ഒത്താശ ചെയ്യുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്നും അത് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
 
“ഒരു വലിയ കോഴ നിങ്ങളുടെ മുമ്പിലേക്ക് ഒരാള്‍ കൊണ്ടുവന്നാല്‍ എന്തായിരിക്കും പ്രതികരണം എന്ന് ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു. അങ്ങനെ ഒരാള്‍ വരട്ടെ അപ്പോള്‍ അയാള്‍ക്ക് മനസിലാകും എന്തായിരിക്കും അനുഭവം എന്നായിരുന്നു എന്‍റെ മറുപടി. അഴിമതിക്കറ പുരളാത്തതുകൊണ്ടാണ് ഇങ്ങനെ തലയുയര്‍ത്തി നിന്ന് എന്തിനെയും നേരിടാന്‍ കഴിയുന്നത്” - പിണറായി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 3013 പേർക്ക് സമ്പർക്കംവഴി രോഗം