Publish Date: Sat, 02 May 2020 (17:13 IST)
Updated Date: Sat, 02 May 2020 (17:16 IST)
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലും കണ്ണൂരുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഒരു മാസമായി വയനാട്ടിൽ പുതിയ കേസുകളൊന്നും സ്ഥിരീകരിച്ചിരുന്നില്ല. ഇന്നത്തെ കേസോടെ വയനാടിനെ ഗ്രീൻ സോണിൽ നിന്നും ഓറഞ്ചിലേക്ക് മാറ്റേണ്ടിവരും.
സംസ്ഥാനത്താകെ 21894 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 21494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലുമാണ്. 80 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 31183 സാമ്പിളുകൾ പരിശോദ്ഹിച്ചു. ഇതിൽ 30358 ഫലങ്ങൾ നെഗറ്റീവായിരുന്നു. മുൻഗണനാ ഗ്രൂപ്പുകളിൽ 2091 സാമ്പിളുകളിൽ 1234 എണ്ണം നെഗറ്റീവായി.
അതേസമയം സംസ്ഥാനത്ത് ഇന്ന് 8 പേരുടെ രോഗം ഭേദമായി.ഇതിൽ ആറ് പേർ കണ്ണൂരിൽ നിന്നും രണ്ട് പേർ ഇടുക്കിയിൽ നിന്നുമാണ്. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട്സ്പോട്ടുകളൊന്നും ഉണ്ടായിട്ടില്ല. നിലവിൽ 96 പേരാണ് കൊവിഡ് ബാധിതരായി സംസ്ഥാനത്ത് നിലവിലുള്ളത്.