Publish Date: Thu, 30 Apr 2020 (17:27 IST)
Updated Date: Thu, 30 Apr 2020 (17:29 IST)
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.കാസര്‍കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇതിൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നയാളാണ്. സമ്പർക്കം മൂലമാണ് രണ്ടാമത്തെ വ്യക്തിക്ക് കൊവിഡ് പകർന്നത്.
അതേസമയം ചികിത്സയിലിരുന്ന 14 പേർക്ക് ഇന്ന് രോഗം ഭേദമായി.പാലക്കാട് നാലും, കണ്ണൂർ മൂന്നും കാസർകോട് രണ്ടും പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഓരോ ആളുകൾക്കുമാണ് രോഗം ഭേദമായത്.നിലവിൽ 497 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 111 പേർ ചികിത്സയിലാണ്.നിരീക്ഷണത്തിലുള്ള 20711 പേരിൽ 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളല്ലുമാണുള്ളത്. ഇന്ന് മാത്രം 95 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതിൽ 25,135 ഫലങ്ങൾ നെഗറ്റീവായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.