Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി കൊറോണ, 21 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി കൊറോണ, 21 പേർക്ക് രോഗമുക്തി
, തിങ്കള്‍, 20 ഏപ്രില്‍ 2020 (18:10 IST)
സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ച ആറ് പേരും കണ്ണൂർ സ്വദേശികളാണ്. ഇവരിൽ അഞ്ച് പേർ വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്.ഇന്ന് ആറ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 408 ആയി ഉയർന്നു.
 
സംസ്ഥാനത്ത് 46,203 ആളുകളാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 398 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 62 പേരെ ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് ഭേദമായു . ഇതിൽ 19 പേർ കാസർകോട് സ്വദേശികളാണ്. രണ്ട് പേർ ആലപ്പുഴയിൽ നിന്നുള്ള ആളുകളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഹരിവിപണിയിൽ നിയന്ത്രണം, ഇന്ത്യൻ തീരുമാനത്തെ വിമർശിച്ച് ചൈന