സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 10 പേരുടെ ഫലം നെഗറ്റീവ്

ബുധന്‍, 27 മെയ് 2020 (17:21 IST)
സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ വിദേശങ്ങളിൽ നിന്ന് വന്നവരാണ്. 28 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും 3 പേർക്ക് സമ്പർക്കം വഴിയും രോഗം പകർന്നു. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുള 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
 
ഇന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നും രോഗം ബാധിച്ച 28 പേരിൽ 16 പേർ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്‌നാട് (അഞ്ച്), ഡല്‍ഹി (മൂന്ന്), ആന്ധ്രാ, ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങില്‍നിന്ന്‌ വന്ന ഓരോരുത്തർക്കുമാണ് രോഗം ബാധിച്ചത്.അതേസമയം വിദേശത്ത് കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 173 ആയതായി മുഖ്യമന്ത്രി പറഞ്ഞു.
 
 വിദേശത്ത് നിന്ന് കൂടുതൽ പേരെത്തുന്നതും പരീക്ഷാ നടത്തിപ്പും നാളെ ആരംഭിക്കാനിരിക്കുന്ന മദ്യ വിൽപനയും കടുത്ത ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്. അതേസമയം ഇന്ന് 10 പെരുടെ പരിശോധനാഫലങ്ങൾ നെഗറ്റീവായതായി മുഖ്യമന്ത്രി അറിയിച്ചു.മലപ്പുറം (ആറ്), കാസര്‍കോട് (രണ്ട്), ആലപ്പുഴ (ഒന്ന്) വയനാട് (ഒന്ന്) എന്നിങ്ങനെയാണ് ഇന്ന് രോഗം ഭേദമായവരുടെ കണക്ക്.
 
ഇന്ന് 40 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നു.445 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.ആറ് മരണം.നിലവില്‍ 1,07832 പേര്‍ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ 1,06940 പേരും ആശുപത്രികളില്‍ 892 പേരും നിരീക്ഷണത്തിലാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അതിഥിതൊഴിലാളികളുമായി പത്തനംതിട്ടയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ജാര്‍ഖണ്ഡിലേക്ക് പുറപ്പെട്ടു; യാത്രയായത് 506 പേര്‍