Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Yellow Alert

ശ്രീനു എസ്

തിരുവനന്തപുരം , ബുധന്‍, 27 മെയ് 2020 (16:26 IST)
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
 
ഒറ്റപ്പെട്ട ഇടങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ 115.5 എംഎം വരെ മഴ ലഭിക്കാമെന്ന് അറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്.അടുത്ത 5 ദിവസവും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ 8 ജില്ലകളിലും ഞായറാഴ്ച്ച 9 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമുഖ കന്നഡ റിയാലിറ്റി ഷോ ജേതാവും മോഡലുമായ മെബിന മിഖായേൽ വാഹനാപകടത്തിൽ മരിച്ചു