സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 123 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്.51 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും 204 പേർക്ക് സമ്പർക്കത്തിലൂടെയും കൊവിഡ് ബാധിച്ചു. വിദേശത്ത് നിന്നും വന്നവരേക്കാൾ സമ്പർക്കം വഴിയുള്ള രോഗികളൂടെ എണ്ണം വർധിക്കുന്നത് കനത്ത് ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്.35 ഐടിബിപി ജീവനക്കാര്‍, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ജില്ലതിരിച്ചുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം 129, ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20 , തൃശൂര്‍ 17, കാസര്‍ഗോഡ് 17, കോഴിക്കോട് 12, ഇടുക്കി 12, കോട്ടയം 7 എന്നിങ്ങനെയാണ് കൊവിഡ് രോഗികളൂടെ എണ്ണം.112 പേരാണ് രോഗമുക്തരായത്.
 
									
										
								
																	
	 
	കഴിഞ്ഞ 24 മണീക്കൂറിനിടെ 11, 693 സാമ്പിളുകൾ പരിശോധിച്ചു. 152112 പേർ നിരീക്ഷണത്തിലുണ്ട്. 3512 പേർ ആശുപത്രിയിലാണ്. 472 പേരെ ഇന്ന് ആശുപത്രിയിലാക്കി.നിലവിൽ 193 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. സമ്പർക്കകേസുകളുടെ എണ്ണം കൂടുന്നത് വളരെ അപകടകരമായ സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്. ജൂൺ 27ന് 5.11 ശതമാനമായിരുന്ന സമ്പർക്ക കേസുകൾ ജ്ഊൺ 30ന് 6.16 ശതമാനമായി. എന്നാൽ ഇന്നലെ ഇത് 20 ശതമാനമായി ഉയർന്നപ്പോൾ. ഇന്ന് രോഗം റിപ്പോർട്ട് ചെയ്‌തവരിൽ നാൽപത്തഞ്ചു ശതമാനത്തിന് മുകളിൽ സമ്പർക്കകേസുകളാണ്.