Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് രണ്ടുപേര്‍ക്ക് കോവിഡ് ബാധിച്ചത് എടിഎം വഴിയെന്ന് ആരോഗ്യവകുപ്പ്

കൊല്ലത്ത് രണ്ടുപേര്‍ക്ക് കോവിഡ് ബാധിച്ചത് എടിഎം വഴിയെന്ന് ആരോഗ്യവകുപ്പ്

ശ്രീനു എസ്

കൊല്ലം , വെള്ളി, 10 ജൂലൈ 2020 (13:37 IST)
സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കോവിഡ് പകര്‍ന്നത് എടിഎം വഴിയെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലാണ് എടിഎം വഴി രോഗബാധയുണ്ടായതായി കണ്ടെത്തിയത്. ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. ജൂണ്‍ 30 വരെ തുടക്കത്തില്‍ ഉറവിടം കണ്ടെത്താനാകാതിരുന്ന 166 പേരില്‍ 125 പേരുടെ രോഗപ്പകര്‍ച്ച സാധ്യതയാണ് കണ്ടെത്തിയിട്ടുള്ളത്. ബാക്കി 41 പേരെക്കുറിച്ച് അന്വേഷണം തുടരുകയാണ്
 
ഒരു ആശാപ്രവര്‍ത്തകയ്ക്ക് കോവിഡ് പകര്‍ന്നത് എടിഎം വഴിയാണെന്നാണ് നിഗമനം. തൊട്ടടുത്ത ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എടിഎമ്മില്‍ ഇവരും എത്തിയിരുന്നു. ഇതേ എടിഎം സന്ദര്‍ശിച്ച മറ്റൊരാള്‍ക്കും കോവിഡ് കണ്ടെത്തിയിട്ടുണ്ട്.
ഇയാളില്‍ നിന്നും ഭാര്യയ്ക്കും അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനും രോഗം പിടിപെട്ടു. ഇയാളുടെ കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൾ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും 20,000 കോടിരൂപയുടെ ഓഹരി വിൽക്കാനൊരുങ്ങി സർക്കാർ