സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കൊവിഡ്, അഞ്ച് മരണം

Webdunia
ബുധന്‍, 12 ഓഗസ്റ്റ് 2020 (17:58 IST)
സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 880 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1068 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരില്‍ 51 പേർ വിദേശത്ത് നിന്നും 64 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 22 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അഞ്ച് കൊവിഡ് മരണങ്ങളും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു.
 
കാസ‍ർഗോസ് സ്വദേശി ഷംസുദീൻ 53, തിരുവനന്തപുരം സ്വദേശി കനകരാജ് 50, എറണാകുളം സ്വദേശി മറിയംകുട്ടി 77,  കോട്ടയം കാരപ്പുഴ സ്വദേശി ടിപി ദാസപ്പൻ, കാസ‍ർകോഡ് സ്വദേശി ആദംകുഞ്ഞ്, ഇടുക്കി സ്വദേശി അജിതൻ 55 എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 266, മലപ്പുറം 261 ,‌ എറണാകുളം 121,  ആലപ്പുഴ 118,  കോഴിക്കോട് 93,  പാലക്കാട് 81,കോട്ടയം 76, കാസ‍ർകോട് 68, ഇടുക്കി 42, കണ്ണൂര്‍ 31, പത്തനംതിട്ട 19, തൃശ്ശൂ‍ർ 19, വയനാട് 12, കൊല്ലം 5 എന്നിങ്ങനെയാണ്. കഴിഞ 24 മണിക്കൂറിൽ 28,664 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

എടിഎം പിന്‍ മറന്നുപോയോ;ഇങ്ങനെ വീണ്ടെടുക്കാം

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയ്ക്ക് തയ്യാറെടുക്കുന്ന സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments