Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദേശസന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് കേരളത്തിൽ

മുഖ്യമന്ത്രി
, ഞായര്‍, 6 ഫെബ്രുവരി 2022 (08:38 IST)
വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും.അമേരിക്കയിലെ ചികിത്സക്കും ഗൾഫ് എക്സ്പോയിൽ പങ്കെടുത്തതിനും ശേഷമാണ് മടക്കം.
 
ലോകായുക്ത ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം നീളുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. അതിനിടെ ഗവർണർ നിയമവിദഗ്ധരുമായുള്ള ചർച്ചകൾ തുടരുകയാണ്.സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും,ശിവശങ്കറിന്റെ പുസ്തകവും, ഉണ്ടാക്കിയ വിവാദങ്ങളിൽ സർക്കാർ സമ്മർദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മടക്കം. 
 
അനുമതിയില്ലാതെ പുസ്‌തകം എഴുതിയതിൽ ശിവശങ്കറിനോട് വിശദീകരണം ചോദിക്കണോ വേണ്ടയോ എന്നതിലും മുഖ്യമന്ത്രിയാകും തീരുമാനമെടുക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പങ്കാളിയെ കൈമാറാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍