ഇന്ന് മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾക്ക് അവധി
ഇന്ന് മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾക്ക് അവധി
ബാങ്കുകള്‍ക്ക് ഇന്നു മുതല്‍ തുടര്‍ച്ചയായി നാലു ദിവസത്തേക്ക് അവധി. അതേസമയം, എ ടി എമ്മുകളില്‍ മതിയായ പണം നിറക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നിര്‍ദേശം നല്‍കിയതായി സമിതി കണ്‍വീനര്‍ ജി കെ മായ അറിയിച്ചു.
24ന് ഉത്രാടം, 25ന് തിരുവോണം, 26ന് ഞായറാഴ്ച, 27ന് ശ്രീനാരായണഗുരു ജയന്തി എന്നിവ കാരണമാണ് തുടര്‍ച്ചയായി നാലുദിവസം അവധി വരുന്നത്. തുടര്‍ച്ചയായി അവധി വന്നാല്‍ എ ടി എമ്മുകളില്‍ പണമില്ലാതെ വരും. ഓണവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സജീവമാവുന്ന സമയത്ത് പണം ലഭിക്കാതാവുന്നത് വലിയ തിരിച്ചടിയാവും.
ഇങ്ങനെ തുടർച്ചയായി ബാങ്കുകൾക്ക് അവധിയായാൽ എ ടി എമ്മുകളിൽ പണം നിറക്കാൻ ഏജൻസികൾക്ക് കഴിയാതെ വരും. കേരളത്തിൽ പ്രളയം ബാധിച്ചതിനാൽ എ ടി എമ്മുകളിൽ പണം ഇല്ലെങ്കിൽ അത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും.