Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർവീസ് സഹകരണ ബാങ്കുകളിൽ 726 എണ്ണവും നഷ്ടത്തിലെന്ന് റിപ്പോർട്ട്

സർവീസ് സഹകരണ ബാങ്കുകളിൽ 726 എണ്ണവും നഷ്ടത്തിലെന്ന് റിപ്പോർട്ട്
കോഴിക്കോട് , ചൊവ്വ, 7 ജൂണ്‍ 2022 (18:01 IST)
കോഴിക്കോട്: സംസ്ഥാനത്തെ സർവീസ് സഹകരണ ബാങ്കുകൾ എന്നറിയപ്പെടുന്ന പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികളിൽ 726 എണ്ണവും നഷ്ടത്തിലെന്ന് റിപ്പോർട്ട്. 2021 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ വിവരം ഉള്ളത്. ആകെ 1561 പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾ ആണുള്ളത്.
 
തിരിച്ചടവ് മുടങ്ങിയ വായ്പകളിൽ സർക്കാർ നിർദ്ദേശ പ്രകാരം ബാങ്കുകൾ നടപടി നിർത്തിവച്ചിരിക്കെ അത്തരത്തിൽ ഉള്ള തുക നഷ്ടക്കണക്കിൽ ഉൾപ്പെടുത്തരുത് എന്ന് ഓഡിറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടില്ല. ഇതാണ് പ്രശ്നം ആയിരിക്കുന്നത്. ഇത്തരത്തിലാണെങ്കിൽ 2022 ലെ ഓഡിറ്റിങ് പൂർത്തിയാകുമ്പോൾ നഷ്ടത്തിലുള്ള സംഘങ്ങളുടെ എണ്ണം വീണ്ടും ഉയരും.
 
ഒറ്റത്തവണ തീർപ്പാക്കൽ വഴി ബാങ്കുകൾ ഇളവ് നൽകുന്ന തുക സർക്കാർ തിരിച്ചു നൽകണം എന്നാണു ബാങ്കുകൾ ആവശ്യപ്പെടുന്നത്. കോവിഡ് പ്രതിസന്ധി സമയത്ത് സാധാരണക്കാർ എടുത്ത ചെറിയ വായ്പകൾ കൃത്യമായി തിരിച്ചടഞ്ഞപ്പോൾ പത്ത് ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകളാണ് ഏറെയും കിട്ടാക്കടം ആയി മാറിയിരിക്കുന്നത്. നിയമ നടപടി ഒന്നും ഉണ്ടാകുന്നില്ല എന്ന കണ്ടതോടെ വായ്പ തിരിച്ചടയ്ക്കാൻ ശേഷിയുള്ളവരും ഇത് തിരിച്ചടയ്ക്കാത്തത് ബനാകുകൾക്ക് തിരിച്ചടിയായി. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഹനങ്ങളില്‍ ഹൈ പവര്‍ ഓഡിയോ സിസ്റ്റം ഇനി നിയമ വിരുദ്ധം, നടപടിയുണ്ടാകും: ഹൈക്കോടതി