Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാളില്‍ യുവതിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിന്റെ അമര്‍ഷത്തില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി

Bengal Man

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 7 ജൂണ്‍ 2022 (09:32 IST)
ബംഗാളില്‍ യുവതിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിന്റെ അമര്‍ഷത്തില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി. ബംഗാളിലെ കേതുഗ്രാമിലാണ് സംഭവം. രേണു ഖത്തൂര്‍ എന്നയുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. സംസ്ഥാന സര്‍ക്കാര്‍ ആശുപത്രിയില്‍ നേഴ്‌സായിട്ടാണ് ഇവര്‍ക്ക് ജോലി ലഭിച്ചത്. അടുത്ത ആഴ്ചമുതല്‍ ജോലിക്ക് പ്രവേശിക്കാനിരിക്കുകയായിരുന്നു. 
 
മൂന്നുവര്‍ഷമായി യുവതി ജോലിക്കായി പഠിക്കുകയായിരുന്നു. പലചരക്കു കട നടത്തുന്ന മുഹമ്മദാണ് ഇവരുടെ ഭര്‍ത്താവ്. ഇയാളും വീട്ടുകാരും ഇപ്പോള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. തലയിണകൊണ്ട് ശ്വാസം മുട്ടിച്ച ശേഷമാണ് പ്രതി യുവതിയുടെ കൈപ്പത്തി വെട്ടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ ഷോപ്പിംഗ് കോംപ്ലക്സുകളില്‍ അഞ്ചു ശതമാനം കടമുറികള്‍ സ്ത്രീകള്‍ക്കു വേണ്ടി മാറ്റിവെക്കാന്‍ നിര്‍ദേശം