ചില്ലിചിക്കനില്‍ ചത്ത പാറ്റ, ചോദ്യം ചെയ്താല്‍ ഗുണ്ടായിസം; പരാതിയുമായി ഡോക്ടർമാർ

കഴിഞ്ഞ ദിവസം ചില്ലിചിക്കനില്‍ നിന്നും ചത്ത പാറ്റയെ കിട്ടിയതോടെയാണ് ഹൗസ് സര്‍ജന്മാരും ക്യാന്റീന്‍ ജീവനക്കാരും തമ്മില്‍ പോര് മൂര്‍ച്ഛിച്ചത്.

Webdunia
തിങ്കള്‍, 29 ഏപ്രില്‍ 2019 (10:57 IST)
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ക്യാന്റീനിനെതിരെ പരാതിയുമായി ഒരു വിഭാഗം ഹൗസ് സര്‍ജന്മാർ. മോശമായ ആഹാരമാണ് ഇവിടെ പാചകം ചെയ്യുന്നതെന്നും ചോദ്യം ചെയ്താല്‍ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും ഹൗസ് സര്‍ജന്മാര്‍ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് ഇവര്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഓൺലൈൻ വാർത്താ പോർട്ടലായ ഇ-വാർത്തയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 
 
കഴിഞ്ഞ ദിവസം ചില്ലിചിക്കനില്‍ നിന്നും ചത്ത പാറ്റയെ കിട്ടിയതോടെയാണ് ഹൗസ് സര്‍ജന്മാരും ക്യാന്റീന്‍ ജീവനക്കാരും തമ്മില്‍ പോര് മൂര്‍ച്ഛിച്ചത്. ഭക്ഷണത്തില്‍ ചത്ത പാറ്റയെന്ന് പരാതിപ്പെട്ടെങ്കിലും ക്യാന്റീന്‍ ജീവനക്കാര്‍ ഹൗസ് സര്‍ജന്മാരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്.
 
ഇതിനു മുമ്പും നിരവധി തവണ ക്യാന്റീനിലെ ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഗുണ്ടകളെ പോലെയാണ് ജീവനക്കാര്‍ തങ്ങളോട് പെരുമാറുന്നതെന്നും വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ജീവനക്കാരുടെ മോശം പെരുമാറ്റം തുടര്‍ക്കഥയായതോടെ ഹൗസ് സര്‍ജന്മാര്‍ ക്യാന്റീനിലെ ഭക്ഷണം ഉപേക്ഷിച്ചിരിക്കുകയാണ്.
 
ഇതോടെ ഡ്യൂട്ടി സമയത്ത് ചായയോ ഭക്ഷണമോ കഴിക്കണമെങ്കില്‍ പുറത്തെ ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഹൗസ് സര്‍ജന്മാർ‍. തിരക്കുള്ള സമയത്താണെങ്കില്‍ പലപ്പോഴും പട്ടിണിയിരിക്കേണ്ടതായി വരുമെന്നും ഇവര്‍ പരാതിപ്പെടുന്നു. ആശുപത്രി സൂപ്രണ്ട് ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ഹൗസ് സര്‍ജന്മാരുടെ ആവശ്യം.
 
അതേസമയം ഹൗസ് സര്‍ജന്മാര്‍ ക്യാന്റീനിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കി. ഇതേക്കുറിച്ച് ഫുഡ് ഇന്‍സ്‌പെകടര്‍ ഉള്‍പ്പെട്ട ഒരു ടീം അന്വേഷണം നടത്തി. എന്നാല്‍ ഭക്ഷണം മോശമാണെന്ന് കണ്ടെത്താനായില്ല. ഹൗസ് സര്‍ജന്മാര്‍ക്കെതിരെ ക്യാന്റീന്‍ ജീവനക്കാരും തനിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇതേക്കുറിച്ചും അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പണിയും എഐ ചെയ്യും, ചാറ്റ് ജിപിടി അറ്റ്ലസ് വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺ എഐ

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

അടുത്ത ലേഖനം
Show comments