വീട്ടമ്മയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷവും 20 പവനും കൈക്കലാക്കി; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ
പാങ്ങോട് മാമ്പഴവിള വീട്ടിൽ സുജിത്താണ് അറസ്റ്റിലായത്.
വീട്ടമ്മയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കൈക്കലാക്കിയ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. പാങ്ങോട് മാമ്പഴവിള വീട്ടിൽ സുജിത്താണ് അറസ്റ്റിലായത്. വീട്ടമ്മയുടെ മകളെ സ്കൂളിൽ കൊണ്ടുവിടുന്നതിനിടെ സൗഹൃദം നടിച്ച് പതിവായി സുജിത്ത് വീട്ടിൽ വരികയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും മൊബൈൽ ക്യാമറയിൽ വീട്ടമ്മയുടെ നഗ്നചിത്രമെടുക്കുകയും ചെയ്തിരുന്നു.
പലതവണയായി മൂന്ന് ലക്ഷം രൂപയും 20 പവനോളം സ്വർണ്ണവും കൈക്കലാക്കി. വീണ്ടും പണവും സ്വർണ്ണവും ആവശ്യപ്പെട്ടതോടെ വീട്ടമ്മ എതിർത്തു. ഇതോടെ നഗ്നചിത്രം സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് സുജിത്ത് കുറ്റപ്പെടുത്തി. തുടർന്നാണ് വീട്ടമ്മ പാങ്ങോട് പൊലീസിൽ പരാതി നൽകിയത്. സുജിത്തിന്റെ സുഹൃത്തുക്കൾക്ക് കേസിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.