Publish Date: Sat, 29 Jan 2022 (18:03 IST)
Updated Date: Sat, 29 Jan 2022 (18:05 IST)
കൊച്ചിയില്‍ വളര്‍ത്തുപൂച്ചയെ തല്ലിക്കൊന്ന യുവാവ് അറസ്റ്റിലായി. മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ വീട്ടില്‍ സിജോ എന്ന 30കാരനാണ് അറസ്റ്റിലായത്. അയല്‍വാസിയായ യുവതിയുടെ പരാതിയലാണ് ഇയാള്‍ അറസ്റ്റിലായത്. പൂച്ച യുവാവിന്റെ വീടിന്റെ ടെറസില്‍ പോകാറുണ്ടായിരുന്നു. സിജോ പൂച്ചയെ കൊല്ലുന്ന വീഡിയോ യുവതിയുടെ സഹോദരി എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റുചെയ്തത്.