Publish Date: Mon, 08 Jun 2020 (14:28 IST)
Updated Date: Mon, 08 Jun 2020 (14:35 IST)
കാണാതായ ബികോം വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കിട്ടി. രണ്ടുദിവസമായി ഫയര്‍ഫോഴ്‌സ് സംഘം മീനച്ചിലാറ്റില്‍ തിരയുകയായിരുന്നു. കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജി(20) ആണ് മരിച്ചത്. പരീക്ഷക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച് ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിലെ അധ്യാപകര്‍ കുട്ടിയെ ഇറക്കിവിട്ടിരുന്നു. ബാക്കി പരീക്ഷകളും എഴുതിപ്പിക്കില്ലെന്നും അറിയിച്ചു. ഇതിനുപിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. വിദ്യാര്‍ത്ഥിനിയുടെ ബാഗ് ആറിന്റെ സമീപത്തുനിന്നും ലഭിച്ചിരുന്നു.
വിദ്യാര്‍ത്ഥിനിയെ പഠിപ്പിച്ചിരുന്ന പ്രൈവറ്റ് കോളേജിലെ അധ്യാപകര്‍ പറയുന്നത് വിദ്യാര്‍ഥിനി കോപ്പിയടിക്കാന്‍ സാധ്യതയില്ലെന്നും ആരോപണമുണ്ടായപ്പോള്‍ മാനസികമായി തളര്‍ന്നതാവാം അത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുമാണ്. വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളും അധ്യാപകരുടെ കോപ്പിയടി ആരോപണം നിഷേധിച്ചു.