Publish Date: Mon, 08 Jun 2020 (13:45 IST)
Updated Date: Mon, 08 Jun 2020 (13:58 IST)
അടുത്ത 48മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളതീരത്തും തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് മേഖലകളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം ജില്ലയില്‍ ഇപ്രാവശ്യം 197ശതമാനം അധികമഴയാണ് ലഭിച്ചത്. കാലവര്‍ഷം ആരംഭിച്ച ആദ്യത്തെ ആഴ്ചയില്‍ കേരളത്തില്‍ ശരാശരിയെക്കാള്‍ 46ശതമാനം അധികമഴ ലഭിച്ചുവെന്നാണ് കണക്ക്. നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.