Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബലിയിടാന്‍ പോയിട്ടുവന്ന വിദ്യാര്‍ഥിയില്‍ നിന്ന് 2000 രൂപ പിഴവാങ്ങി 500രൂപയുടെ രസീത് നല്‍കി: സിപിഒയെ സസ്‌പെന്‍ഡ് ചെയ്തു

ബലിയിടാന്‍ പോയിട്ടുവന്ന വിദ്യാര്‍ഥിയില്‍ നിന്ന് 2000 രൂപ പിഴവാങ്ങി 500രൂപയുടെ രസീത് നല്‍കി: സിപിഒയെ സസ്‌പെന്‍ഡ് ചെയ്തു

ശ്രീനു എസ്

, തിങ്കള്‍, 9 ഓഗസ്റ്റ് 2021 (13:19 IST)
ബലിയിടാന്‍ പോയിട്ടുവന്ന വിദ്യാര്‍ഥിയില്‍ നിന്ന് 2000 രൂപ പിഴവാങ്ങി 500രൂപയുടെ രസീത് നല്‍കിയ സിപിഓയെ സസ്‌പെന്‍ഡ് ചെയ്തു. ശ്രീകാര്യത്തെ സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ ശശിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ അന്വേഷണത്തിനും കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. 
 
എഴുതിയതില്‍ സംഭവിച്ച പിഴവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ തന്നോട് സത്യവാങ്മൂലം പോലും പൊലീസ് ആവശ്യപ്പെട്ടില്ലെന്ന് പ്ലസ്ടു വിദ്യാര്‍ഥിയായ നവീന്‍പറയുന്നു. ഇന്നലെ രാവിലെയായിരുന്നു മാതാവുമൊന്നിച്ച് ശ്രീകാര്യം ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോഡരികിലെ കുടിലിലേക്ക് ലോറി പാഞ്ഞുകയറി: ഗുജറാത്തില്‍ എട്ടുപേര്‍ക്ക് ദാരുണാന്ത്യം