Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു!

പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു!

ശ്രീനു എസ്

, തിങ്കള്‍, 9 ഓഗസ്റ്റ് 2021 (09:59 IST)
ടോക്കിയോ ഒളിംപിക്‌സില്‍ രാജ്യത്തിനായി വെങ്കലമെഡല്‍ നേടിതന്ന ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വിപിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല.
 
ഇതിനെതിരെ നിരവധി ആക്ഷേപങ്ങള്‍ വന്നിട്ടുണ്ട്. കേരളമാണ് ശ്രീജേഷിന് ആദ്യം പുരസ്‌കാരം നല്‍കേണ്ടതെന്നും എന്നാല്‍ പിണറായിക്ക് ശ്രീജേഷിനോട് ചിറ്റമ്മനയമാണെന്നും സിപിഎമ്മുകാര്‍ക്ക് ചൈന ജയിക്കുന്നതിലാണ് സന്തോഷമെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആക്ഷേപിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഴിക്കലില്‍ മത്സ്യബന്ധനബോട്ട് മറിഞ്ഞ് അപകടം: ഒരാള്‍ മരിച്ചു