Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിർണായക തീരുമാനം ഉടൻ; കേരള കോൺഗ്രസ് യുഡിഎഫ് വിടുന്നു, തീരുമാനത്തിന് സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകി

കേരള കോൺഗ്രസ് യുഡിഎഫ് വിടുന്നു; തീരുമാനത്തിന് സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം

നിർണായക തീരുമാനം ഉടൻ; കേരള കോൺഗ്രസ് യുഡിഎഫ് വിടുന്നു, തീരുമാനത്തിന് സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകി
പത്തനംതിട്ട , ഞായര്‍, 7 ഓഗസ്റ്റ് 2016 (14:02 IST)
വിമർശനങ്ങളുടെ കുത്തൊഴുക്കിനൊടുവിൽ തീരുമാനമായി. യു ഡി എഫ് വിടാനുള്ള തീരുമാനത്തിന് കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം. ഏകകണ്ഠേമായാണ് കമ്മിറ്റി അംഗീകാരം നൽകിയത്. തൽക്കാലം ഒറ്റയ്ക്കു നിൽക്കുന്നതിനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അൽപ്പസമയത്തിനകം ചേരുന്ന വാർത്താസമ്മേളനത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ കെ എം മാണി വ്യക്തമാക്കും. 
 
യു ഡി എഫ് വിട്ടുപോകുമെന്ന തരത്തിലുള്ള പ്രസംഗമായിരുന്നു ഇന്നലെ മാണി നടത്തിയത്. കോൺഗ്രസിനോടും സിപിഎമ്മിനോടും സമദൂരമാണെന്നും പ്രശ്നാധിഷ്ഠിത രാഷ്ട്രീയമായിരിക്കും എന്ന് ചരല്‍കുന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുന്നതിനിടെയാണ് മാണി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയെ നാണം കെടുത്തിയ ബാര്‍ കോഴ കേസില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടണമെന്ന് മാണി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവിടെയും തിരിച്ചടിയായിരുന്നു ലഭിച്ചത്. ഇതോടെയാണ് ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടു പോകാന്‍ മാണി തീരുമാനിച്ചത്. 
 
പാലായിൽ മാണിയെ തോൽപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്നും പൂഞ്ഞാറിൽ പി സി ജോർജിനു ധനസഹായം നൽകിയെന്നും ചരൽക്കുന്നിൽ നടക്കുന്ന സംസ്ഥാന ക്യാംപിൽ നേതാക്കൾ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും രൂക്ഷമായ വിമർശനങ്ങൾ ക്യാമ്പിൽ ഉയർന്നിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാണിയെ അങ്ങോട്ട് പോയി സ്വീകരിക്കില്ല, എൻ ഡി എയിലേക്ക് വരുന്നുവെന്ന് പറഞ്ഞിട്ടുമില്ലെന്ന് കുമ്മനം രാജശേഖരൻ