മാണിയെ അങ്ങോട്ട് പോയി സ്വീകരിക്കില്ല, എൻ ഡി എയിലേക്ക് വരുന്നുവെന്ന് പറഞ്ഞിട്ടുമില്ലെന്ന് കുമ്മനം രാജശേഖരൻ
എന്‍ഡിഎ തുടരുന്ന സമദൂര നിലപാടുകള്‍ തന്നെയാണ് കെഎം മാണിയും സ്വീകരിച്ചിരിക്കുന്നതെന്ന് കുമ്മനം
കെ എം മാണി കോൺഗ്രസ് വിട്ടു വന്നാൽ അങ്ങോട്ട് പോയി സ്വീകരിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആരെയും അങ്ങോട്ട് പോയി കക്ഷണിക്കുന്ന ശീലം എൻ ഡി എയ്ക്ക് ഇല്ലെന്നും മാണിക്ക് വേണമെങ്കിൽ ഇങ്ങോട്ട് വന്ന് ചോദിക്കാമെന്നും കുമ്മനം പറഞ്ഞു. എന്നിരുന്നാലും എൻ ഡി എയിലേക്ക് വരുന്നുവെന്ന് മാണി ഇതുവരെ വ്യക്തമായി പറഞ്ഞിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.
മാണി യുഡിഎഫില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ഒട്ടേറെ ദുരനുഭങ്ങളുടെ ഫലമായാണ്. എന്‍ഡിഎ തുടരുന്ന സമദൂര നിലപാടുകള്‍ തന്നെയാണ് കെഎം മാണിയും സ്വീകരിച്ചിരിക്കുന്നത്. മാണി ഔദ്യോഗികമായി നിലപാട് പ്രഖ്യാപിച്ച് പുറത്ത് വന്നാല്‍ എന്‍ഡിഎയുടെ ഘടക കക്ഷികള്‍ തന്നെ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
എന്നാല്‍ ബാര്‍കോഴക്കേസില്‍ മാണിക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു. മാണി കുറ്റക്കാരനാണെന്നു തന്നെയാണ് ഉറച്ചബോധ്യമെന്നും കുമ്മനം പറഞ്ഞു