ഒടുവിൽ തീരുമാനമായി; കേരള കോൺഗ്രസ് യുഡിഎഫ് വിട്ടു, പാർട്ടി ഒറ്റയ്ക്ക് നിൽക്കും
കേരള കോൺഗ്രസ് യുഡിഎഫ് വിടുന്നു; തീരുമാനത്തിന് സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം
കേരള കോൺഗ്രസ് യു ഡി എഫ് വിട്ടു. ചരൽക്കുന്നിൽ ചേർന്ന നേതൃത്വയോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനനമറിയിച്ചത്. യു ഡി എഫിൽ നിന്നും പുറത്ത് പോകാൻ യോഗത്തിൽ തീരുമാനമായി. ഒരു മുന്നണിയോടും ബന്ധമില്ലെന്നും എൻ ഡി എയോടും അകലം പാലിക്കുമെന്നും യോഗത്തിൽ തീരുമാനമായി. യു ഡി എഫ് വിടണമെന്ന് എല്ലാവരും ഒരേ തീരുമാനമെടുത്ത സാഹചര്യത്തിലാണിത്.
വേർപ്പെടുന്നത് മൂന്ന് പതിറ്റാണ്ട് നീണ്ട മുന്നണി ബന്ധമാണ്. താഴേത്തട്ടു മുതൽ പാർട്ടി പുനഃസംഘടിപ്പിക്കുമെന്നും ആലോചനയുണ്ട്. പാർട്ടി ഒറ്റയ്ക്ക് നിൽക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. ബാര്‍ കോഴക്കേസില്‍ ഇരട്ട നീതിയാണ് നടന്നതെന്ന വാദം ഉറപ്പിക്കുകയാണ് കേരളാ കോണ്‍ഗ്രസ് ഇന്നു ചെയ്‌തത്. പാര്‍ട്ടിയെ നാണം കെടുത്തിയ ബാര്‍ കോഴ കേസില്‍ കോണ്‍ഗ്രസ് ദേശിയ നേതൃത്വം ഇടപെടണമെന്ന് മാണി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവിടെയും തിരിച്ചടിയായിരുന്നു ലഭിച്ചത്. ഇതോടെയാണ് ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടു പോകാന്‍ മാണിയെ പ്രേരിപ്പിച്ചത്.