പീഡനത്തിനിരയായ സ്ത്രീയുടെ പേര് പരസ്യമാക്കി; മുഖ്യമന്ത്രിക്കെതിരെ കേസ് ?
ഇരയുടെ പേര് പരസ്യമാക്കി; പിണറായിക്കെതിരെ പരാതി
Publish Date: Fri, 13 Oct 2017 (11:07 IST)
Updated Date: Fri, 13 Oct 2017 (11:09 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി.
സോളാര്‍ കേസില്‍ ലൈംഗിക പീഡന ആരോപണത്തില്‍ ഇരയായ സ്ത്രീയുടെ പേര് പരസ്യമാക്കിയതിനാണ് തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേല്‍ പരാതി നല്‍കിയത്.
ലൈംഗിക പീഡനത്തിനിരയായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി സ്ത്രീയുടെ പേര് പരസ്യപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.