Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനോരമ വരെ മറുകണ്ടം ചാടി, മാധ്യമങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അമിതമായി പുകഴ്ത്തുന്നു; കോണ്‍ഗ്രസില്‍ അതൃപ്തി

കോണ്‍ഗ്രസ് അനുകൂല പത്രമായ മലയാള മനോരമയും വാര്‍ത്താചാനലായ മനോരമ ന്യൂസും സര്‍ക്കാര്‍ ഭരണനേട്ടങ്ങളെ പെരുപ്പിച്ചു കാണിക്കുന്നത് താഴെ തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലും സ്വാധീനിച്ചേക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആശങ്ക

VD Satheeshan

രേണുക വേണു

, ചൊവ്വ, 20 മെയ് 2025 (09:32 IST)
കേരളത്തിലെ മാധ്യമങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അമിതമായി പുകഴ്ത്തുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. ഇടതുപക്ഷത്തിനെതിരെ ശക്തമായി നിലപാടെടുക്കുന്ന ചില മാധ്യമങ്ങള്‍ വരെ കഴിഞ്ഞ കുറച്ചുനാളുകളായി സര്‍ക്കാര്‍ ഭരണനേട്ടങ്ങളെ വാനോളം പുകഴ്ത്തുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. 
 
കോണ്‍ഗ്രസ് അനുകൂല പത്രമായ മലയാള മനോരമയും വാര്‍ത്താചാനലായ മനോരമ ന്യൂസും സര്‍ക്കാര്‍ ഭരണനേട്ടങ്ങളെ പെരുപ്പിച്ചു കാണിക്കുന്നത് താഴെ തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലും സ്വാധീനിച്ചേക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആശങ്ക. മാധ്യമങ്ങളെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന പിആര്‍ വര്‍ക്കാണ് ഇതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. 
 
രണ്ടാം പിണറായി സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഒട്ടേറെ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്കു സര്‍ക്കാര്‍ പരസ്യം നല്‍കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കു പുറമേ സര്‍ക്കാരില്‍ നിന്ന് മാധ്യമങ്ങള്‍ പണം വാങ്ങിയിട്ടുണ്ടോ എന്ന് വി.ഡി.സതീശന്‍ കഴിഞ്ഞ ദിവസം ചോദിച്ചത് ഈ സാഹചര്യത്തിലാണ്. എന്നാല്‍ മാധ്യമങ്ങള്‍ ഇതിനെ ചോദ്യം ചെയ്തതോടെ സതീശന്‍ നിശബ്ദനായി. 
 
' എനിക്ക് ഒരു ചോദ്യം കൂടിയുണ്ട് മുഖ്യമന്ത്രിയോട്, നിങ്ങള്‍ ഈ നാലാം വാര്‍ഷികം പ്രൊമോഷന്‍ ചെയ്യാന്‍ വേണ്ടി പരസ്യമല്ലാതെ മാധ്യമങ്ങള്‍ക്കു പണം കൊടുക്കുന്നുണ്ടോ? പരസ്യമല്ലാതെ..! പരസ്യത്തിനല്ലാതെ പണം കൊടുക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി പറയട്ടെ,' സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നര വയസ്സുകാരിയെ പുഴയിലേക്ക് എറിഞ്ഞു; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും