കുതിപ്പിന്റെ കേരള മോഡല്‍; നൂതന നിലവാരത്തിലുള്ള അറുപതില്‍ അധികം റോഡുകള്‍ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം മാനവീയം വീഥിയില്‍ മെയ് 16 ന് (ഇന്ന്) വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും
Mohammed Riyas and Pinarayi Vijayan
അതിവേഗത്തില്‍ മുന്നേറാന്‍ സംസ്ഥാനത്ത് നൂതന നിലവാരത്തില്‍ നവീകരിച്ച അറുപതിലധികം റോഡുകള്‍ ഒരുമിച്ച് നാടിന് സമര്‍പ്പിക്കുന്നു. 14 ജില്ലകളിലുമായി പൊതുമരാമത്ത് വകുപ്പിന്റെ 50 ഓളം റോഡുകളും തിരുവനന്തപുരം നഗരത്തിലെ 12 സ്മാര്‍ട്ട് റോഡുകളുമാണ് ഇവ.
തിരുവനന്തപുരം ജില്ലയില്‍ നാല്, കൊല്ലത്തും പത്തനംതിട്ടയിലും രണ്ട് വീതം, ആലപ്പുഴയില്‍ നാല്, കോട്ടയത്തും ഇടുക്കിയിലും അഞ്ച് വീതം, എറണാകുളത്ത് എട്ട്, തൃശൂരില്‍ ആറ്, പാലക്കാട്ട് മൂന്ന്, മലപ്പുറത്ത് നാല്, കോഴിക്കോട്ടും വയനാടും ഒന്നു വീതം, കണ്ണൂരും കാസര്‍ഗോഡും രണ്ട് വീതം റോഡുകളാണ് പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നത്.
തലസ്ഥാന നഗരത്തിലെ 12 സ്മാര്‍ട്ട് റോഡുകളില്‍ വഴി വിളക്കുകള്‍, ടൈലുകള്‍ പാകിയ നടപ്പാതകള്‍, പുതിയ ഓടകള്‍, അണ്ടര്‍ ഗ്രൗണ്ട് ഡക്ട് വഴി ഇലക്ട്രിക് കേബിളുകള്‍, പുനര്‍നിര്‍മിച്ച സ്വീവറേജ് പൈപ്പുകള്‍, സൈക്കിള്‍ ട്രാക്ക് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം മാനവീയം വീഥിയില്‍ മെയ് 16 ന് (ഇന്ന്) വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.