Publish Date: Wed, 25 Aug 2021 (07:55 IST)
Updated Date: Wed, 25 Aug 2021 (08:05 IST)
പുനഃസംഘടനയില്‍ വഴിമുട്ടി കോണ്‍ഗ്രസ്. പാര്‍ട്ടിയില്‍ വിഭാഗീയത ശക്തം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ചു. ഗ്രൂപ്പ് ഇല്ലാ എന്ന് കോണ്‍ഗ്രസുകാരെ തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയാണ് സതീശന്‍ ചെയ്യുന്നതെന്ന് പോസ്റ്ററുകളില്‍ ആരോപിച്ചിരിക്കുന്നു. കോണ്‍ഗ്രസിനെ സതീശന്‍ നശിപ്പിക്കുമെന്നും മുതിര്‍ന്ന നേതാക്കളെ അവഗണിക്കുകയാണെന്നും പോസ്റ്ററില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ സതീശന്‍ അവഗണിക്കുകയാണെന്നും ആരോപണമുണ്ട്. അതേസമയം, ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള നിര്‍ണായക ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും.