Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന് പൊലീസ്; പറ്റില്ലെന്ന് മുഖ്യമന്ത്രി, ഇന്ന് കണ്ണൂരില്‍

Congress BJP Protest CM Pinarayi Vijayan Programmes
, തിങ്കള്‍, 13 ജൂണ്‍ 2022 (08:01 IST)
മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളില്‍ കനത്ത പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് പൊലീസ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി പൊതു പരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍, മുഖ്യമന്ത്രി വഴങ്ങിയില്ല. നേരത്തെ നിശ്ചയിച്ച പോലെ പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പരിപാടികള്‍ വെട്ടിക്കുറയ്ക്കുന്നത് പ്രതിപക്ഷ പ്രതിഷേധം വകവെച്ചുകൊടുക്കലാകുമെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിക്കുള്ളത്. 
 
ഇന്ന് കണ്ണൂരിലാണ് മുഖ്യമന്ത്രിയുടെ പരിപാടി. മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടാകരുതെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുള്ള ജില്ലയില്‍ അതത് പൊലീസ് മേധാവികള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള സ്ഥിരം സുരക്ഷാഗാര്‍ഡുകള്‍ക്ക് പുറമേ അധികമായി കമാന്‍ഡോകളെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഇത് രണ്ടിനും പുറമേയാണ് ജില്ലകളിലെ സുരക്ഷാ ക്രമീകരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോണിയ ഗാന്ധിയെ ആശുപത്രിയിലേക്ക് മാറ്റി