Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോണിയ ഗാന്ധിയെ ആശുപത്രിയിലേക്ക് മാറ്റി

Sonia Gandhi Hospitalized സോണിയ ഗാന്ധിയെ ആശുപത്രിയിലേക്ക് മാറ്റി
, ഞായര്‍, 12 ജൂണ്‍ 2022 (15:00 IST)
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതയാണ്. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധി നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയില്‍ കഴിയുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഈ മാസം 23ന് സോണിയ ഗാന്ധിയെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഹാന്ധിക്കും ഇ.ഡി. നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു കാരണവശാലും വാഹനങ്ങളില്‍ കൂളിങ് ഫിലിം അനുവദിക്കില്ല: എം.വി.ഡി.