Webdunia - Bharat's app for daily news and videos

Install App

ഇക്കാര്യത്തിൽ ഇടതുമുന്നണിയെ കോൺഗ്രസിന് മാതൃകയാക്കാം: രാജ്‌മോഹൻ ഉണ്ണിത്താൻ

ജോൺസി ഫെലിക്‌സ്
വ്യാഴം, 20 മെയ് 2021 (11:18 IST)
മന്ത്രിസഭാ രൂപീകരണത്തിൽ സമുദായ സംഘടനകളുടെ ഇടപെടൽ അനുവദിക്കാത്ത ഇടതുപക്ഷത്തെ കോൺഗ്രസിന് മാതൃകയാക്കാമെന്ന് കോൺഗ്രസ് നേതാവും എം പിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ.
 
ഇപ്പോൾ കേരളത്തില്‍ യു ഡി എഫ് ആണ് അധികാരത്തില്‍ വന്നിരുന്നതെങ്കില്‍ സ്വാഭാവികമായും എന്‍എസ്എസ് അടക്കം രംഗത്തുവരും. എസ്എന്‍ഡിപിയും ലത്തീന്‍ കത്തോലിക്ക സഭയും വരും. അത്തരം ആളുകളുടെ സമ്മർദ്ദത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വഴങ്ങിക്കൊടുക്കേണ്ടതായി വന്നിട്ടുണ്ട്.  
 
ഇപ്പോൾ എൽ ഡി എഫ് അധികാരത്തില്‍ വന്നപ്പോ ഒരൊറ്റ സാമുദായിക സംഘടനയും ഞങ്ങള്‍ക്ക് പ്രാതിനിധ്യം വേണമെന്ന് പറഞ്ഞ് ഒരക്ഷരം ഉരിയാടിയിട്ടില്ല. അത് കണ്ടുപഠിക്കേണ്ട കാര്യം തന്നെയാണ്. ഇടതുമുന്നണിയിൽ മാതൃകാപരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ നിഷേധിക്കേണ്ട കാര്യമില്ല. 
 
യുഡിഎഫ് ആയിരുന്നു അധികാരത്തിൽ വന്നതെങ്കില്‍ അതിശക്തമായ സമ്മര്‍ദ്ദമുണ്ടാകുമായിരുന്നു. പത്രവാർത്തകളും ചാനൽ ചർച്ചകളും വരുമായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഞാന്‍ ഇക്കാര്യത്തിൽ അഭിനന്ദിക്കുകയാണ്. ഒരു തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും അവര്‍ വിധേയരാകാറില്ല. ഇത് കോണ്‍ഗ്രസിന് മാതൃകയാക്കാവുന്നതാണ് - രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: മാളികപ്പുറത്ത് നാളികേരം ഉരുട്ടല്‍ വേണ്ട; മഞ്ഞള്‍പ്പൊടി, ഭസ്മം വിതറല്‍ എന്നിവ നിരോധിക്കും

തമിഴ്‌നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

അടുത്ത ലേഖനം
Show comments