അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാണ്

രേണുക വേണു
തിങ്കള്‍, 21 ഏപ്രില്‍ 2025 (08:25 IST)
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി.അന്‍വര്‍ കോണ്‍ഗ്രസിനു തലവേദനയാകുന്നു. കോണ്‍ഗ്രസിനോടു വിലപേശാനാണ് അന്‍വര്‍ ശ്രമിക്കുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. 
 
അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാണ്. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് കോണ്‍ഗ്രസ് നേതൃത്വത്തിനു എതിര്‍പ്പില്ല. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോടു സഹകരിക്കാത്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി അന്‍വര്‍ നില്‍ക്കുന്നതാണ് തലവേദന. 
 
തൃണമൂല്‍ കോണ്‍ഗ്രസുമായി യോജിക്കേണ്ട ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ അന്‍വര്‍ തയ്യാറാണെങ്കിലും തൃണമൂല്‍ ബന്ധം ഉപേക്ഷിക്കില്ല. തൃണമൂലിന്റെ ഭാഗമായി നിന്നുകൊണ്ട് യുഡിഎഫുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനെ അറിയിക്കും. 
 
വി.എസ്.ജോയിയെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്‍വര്‍ ശാഠ്യം പിടിക്കുന്നതിലും കോണ്‍ഗ്രസ് നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസിനോടു വില പേശാനുള്ള വലിപ്പം അന്‍വറിനില്ലെന്നും അത് മുഖവിലയ്‌ക്കെടുക്കരുതെന്നുമാണ് യുഡിഎഫിലെ മറ്റു കക്ഷികളുടെ അഭിപ്രായം. കോണ്‍ഗ്രസ് തീരുമാനിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം അന്‍വറിനെ യുഡിഎഫിലെടുക്കാമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു സ്ഥലംവിട്ടു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ക്രൂരതയുടെ കേന്ദ്രമായി സുഡാന്‍: പുരുഷന്മാരെ മാറ്റിനിര്‍ത്തി വെടിവയ്ക്കും, സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യും

ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

അടുത്ത ലേഖനം
Show comments