Webdunia - Bharat's app for daily news and videos

Install App

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

തസ്ലിമയ്ക്കു സിനിമ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചുകഴിഞ്ഞു

രേണുക വേണു
തിങ്കള്‍, 21 ഏപ്രില്‍ 2025 (07:39 IST)
Thaslima

ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി തസ്ലിമ സുല്‍ത്താനയുമായി (ക്രിസ്റ്റീന-43) ബന്ധമുള്ള സിനിമ താരങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കും. തസ്ലിമ അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. 
 
തസ്ലിമയ്ക്കു സിനിമ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചുകഴിഞ്ഞു. തസ്ലിമയുമായി ബന്ധമുണ്ടെന്നു നടന്‍ ഷൈന്‍ ടോം ചാക്കോ കഴിഞ്ഞ ദിവസം പൊലീസിനോടു സമ്മതിച്ചിരുന്നു. തസ്ലിമ ഫോണില്‍ മെസേജ് അയച്ചിരുന്നെന്നു നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും പറഞ്ഞിരുന്നു. 
 
മലയാളത്തിലെ മറ്റൊരു പ്രമുഖ നടനുമായും തസ്ലിമയ്ക്ക് ബന്ധമുണ്ടെന്നാണ് വിവരം. തസ്ലിമയുടെ ഫോണില്‍ ഒരു നടനുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇതു വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സഹായം തേടിയിട്ടുണ്ട്. 
 
മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി (43) എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികള്‍. തസ്ലിമയ്‌ക്കൊപ്പം ഇവരെയും ചോദ്യം ചെയ്യലിനു ഹാജരാക്കും. ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിലെ പ്രതികളുമായി ബന്ധമുള്ള സിനിമ താരങ്ങളെ ആവശ്യമായ തെളിവുകള്‍ ലഭിച്ചാല്‍ ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

അടുത്ത ലേഖനം
Show comments