Select Your Language

Notifications

webdunia
webdunia
webdunia
webdunia

കള്ളൻ കപ്പലിൽ തന്നെ! , കോൺഗ്രസുകാർക്ക് നേരെ ചീമുട്ടയെറിഞ്ഞത് സ്വന്തം ആളുകൾ

നരേന്ദ്ര മോദി സർക്കാരിന്റേത് ജനവഞ്ചനയുടെ രണ്ടാം വാർഷികമാണ് എന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനുനേരെ ചീമുട്ടയെറിഞ്ഞത് സ്വന്തം പാർട്ടിയിലെ ആളുകൾ എന്ന് സൂചന. ഇന്നലെ വൈകുന്നേരം നടന്ന

കോൺഗ്രസ്
പത്തനംതിട്ട , വെള്ളി, 27 മെയ് 2016 (14:20 IST)
നരേന്ദ്ര മോദി സർക്കാരിന്റേത് ജനവഞ്ചനയുടെ രണ്ടാം വാർഷികമാണ് എന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനുനേരെ ചീമുട്ടയെറിഞ്ഞത് സ്വന്തം പാർട്ടിയിലെ ആളുകൾ എന്ന് സൂചന. ഇന്നലെ വൈകുന്നേരം നടന്ന പ്രകടന ജാഥയ്ക്ക് നേരെയായിരുന്നു സംഭവം.
 
ചിലരെ മാത്രം ലക്ഷ്യമിട്ടായിരുന്നു ചീമുട്ടയേറ് എന്ന് പറയുന്നു. ഡി സി സി ഭാരവാഹികൾ അടക്കമുള്ളവർ ചീമുട്ടയിൽ അഭിക്ഷിതരായി. എറിഞ്ഞവരെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മോദി സർക്കാരിനെതിരെ പ്രകടനം നടത്തുന്നത് ഇഷ്ട്മില്ലാത്തവരാണ് ഈ പ്രവൃത്തി ചെയ്തതെന്ന് ഡി സി സി പ്രസിഡന്റ് പി മോഹൻരാജ് പറഞ്ഞു.
 
അതേസമയം, മുട്ടയേറ് ഉണ്ടാകാമെന്ന സാധ്യതയിൽ ചില നേതാക്കൾ പ്രകടനത്തിൽ നിന്നും വിട്ടു നിന്നു. ഇത് സംശയത്തിന് വഴിയുണ്ടാക്കിയിരിക്കുകയാണ്. ആറന്മുളയിലെ പരാജയത്തിന്റെ ചുവട് പിടിച്ച് ആരോപണങ്ങൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ കെ പി സി സി പാർട്ടി നേതാക്കളെ വിലക്കിയിരിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൈജീരിയന്‍ വിദ്യാര്‍ത്ഥിക്കെതിരായ ആക്രമണം: വിദേശ മന്ത്രാലയം റിപ്പോര്‍ട്ട് തേടി