Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൈജീരിയന്‍ വിദ്യാര്‍ത്ഥിക്കെതിരായ ആക്രമണം: വിദേശ മന്ത്രാലയം റിപ്പോര്‍ട്ട് തേടി

ഹൈദരാബാദില്‍ നൈജീരിയന്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തെലങ്കാന സര്‍ക്കാറിനോട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി
ന്യൂഡല്‍ഹി , വെള്ളി, 27 മെയ് 2016 (14:16 IST)
ഹൈദരാബാദില്‍ നൈജീരിയന്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തെലങ്കാന സര്‍ക്കാറിനോട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 23 കാരനായ നൈജീരിയന്‍ വിദ്യാര്‍ത്ഥിയെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ട് ഹൈദരാബാദ് സ്വദേശികള്‍ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചത്. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ആക്രമണത്തിന് കാരണം. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ഐ പി സി 324 വകുപ്പു പ്രകാരം കേസെടുത്തിരുന്നു.
 
അതേസമയം, ഡല്‍ഹിയില്‍ ആഫ്രിക്കന്‍ സ്വദേശി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോംഗോയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ആക്രമണം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ഇത്തരം വംശീയ ആക്രമണങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 
 
വിദേശികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഖേദിക്കുന്നതായും കേന്ദ്ര സഹമന്ത്രി വി കെ സിങ് പ്രതികരിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നിന്റെ ശവം തെരുവില്‍ കിടക്കും’: വി ശിവന്‍കുട്ടിക്ക് ആര്‍ എസ് എസിന്റെ വധഭീഷണി